സെന്റർ ഫോർ ഗുഡ് ഗവേർണൻസ്‌ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവൺമെന്റിലെ സെന്റർ ഫോർ ഗുഡ് ഗവേ‌ർണൻസ്‌ സംഘടിപ്പിക്കുന്ന ഉപന്യാസ രചന മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഡിസംബർ 19 മുതൽ 21 വരെയുള്ള സദ്ദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്കായി 'പൗരകേന്ദ്രീകൃതമായ ഭരണ നിർവഹണം: പരിമിതികളും സാധ്യതകളും' എന്ന വിഷയത്തിലും ബിരുദ/ ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികൾക്കായി ഭരണനിർവഹണ മികവ്: യാഥാർഥ്യവും പ്രതീക്ഷയും എന്ന വിഷയത്തിലുമാണ് ഉപന്യാസ രചന സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ രചനകൾ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://img.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.