തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്ക് സഹായവുമായി കേരളം

post

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് എന്നിവ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിയോഗിച്ചു.


ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിൽ ആണ് കേരളം സഹായം നല്കുവാൻ ഉദേശിക്കുന്നത്. ഇനി പറയുന്ന അവശ്യ സാധനങ്ങൾ ഒരു കിറ്റായും അല്ലാതെയും കളക്ഷൻ സെന്ററുകളിൽ ഏല്പിക്കാം. സഹായം നൽകാൻ താല്പര്യമുള്ളവർ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചാലും സ്വീകരിക്കുന്നതാണ്.


1. വെള്ള അരി/White Rice - 5 കിലോ/kg


2. തുവര പരിപ്പ്/Thoor dal - 1 കിലോ/kg


3. ഉപ്പ്/Salt - 1 കിലോ/kg


4. പഞ്ചസാര/Sugar - 1 കിലോ/kg


5. ഗോതമ്പു പൊടി/Wheat Flour - 1 കിലോ/kg


6. റവ/Rava - 500 ഗ്രാം/gms


7. മുളക് പൊടി/Chilli Powder - 300 ഗ്രാം/gms


8. സാമ്പാർ പൊടി/Sambar Powder - 200 ഗ്രാം/gms


9. മഞ്ഞൾ പൊടി/Turmeric Powder - 100 ഗ്രാം/gms


10. രസം പൊടി/Rasam Powder - 100 ഗ്രാം/gms


11. ചായപ്പൊടി/Tea Powder - 100 ഗ്രാം/gms


12. ബക്കറ്റ്/Bucket -1


13. കപ്പ്/Bathing Cup - 1


14. സോപ്/Soap - 1


15. ടൂത്ത് പേസ്റ്റ്/Tooth paste - 1


16. ടൂത്ത് ബ്രഷ്/Tooth Brush - 4


15. ചീപ്പ്/Comb - 1


16. ലുങ്കി/Lungi - 1


17. നൈറ്റി/Nighty - 1


18. തോർത്ത്/towel - 1


19. സൂര്യകാന്തി എണ്ണ/Sunflower oil - 1 ലിറ്റർ


20. സാനിറ്ററി പാഡ്/Sanitary Pad - 2 പാക്കെറ്റ്/Packet


21. 1 liter water bottle


22. Bed sheet (Jamikkalam type) – 1.


കൂടുതൽ വിവരങ്ങൾക്ക് 1070 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.