ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് : കലാ പരിപാടികളിൽ പങ്കെടുക്കാൻ അപേക്ഷിക്കാം

post

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി അവരിലെ സർഗ്ഗവാസനയും, കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുമായി 'വർണ്ണപ്പകിട്ട്- ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2024' ഫെബ്രുവരി 10, 11 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ച് നടത്തുന്നു. ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ലഭ്യമായവർക്കാണ് പങ്കെടുക്കാൻ അവസരം. അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നേരിട്ടോ, തപാൽ/ഇ-മെയിൽ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്.

ചുവടെ പറയുന്ന ഇനങ്ങളിലാണ് പങ്കെടുക്കാൻ കഴിയുക.

വ്യക്തിഗത ഇനങ്ങൾ -  ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചിപ്പുടി സെമിക്ലാസിക്കൽ ഡാൻസ്, ലളിത ഗാനം, മിമിക്രി, കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടൻ പാട്ട്

ഗ്രൂപ്പിനങ്ങൾ - തിരുവാതിര, ഒപ്പന, സംഘനൃത്തം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.