തിരുവനന്തപുരം- പെങ്ങാമുക്ക് കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കുന്നു

post

തിരുവനന്തപുരം- പെങ്ങാമുക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കുന്നു. മാർച്ച് 11 ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരത്തിന് നിന്ന് സർവ്വീസ് പുനരാരംഭിക്കുന്ന ബസ് രാത്രി 11.30 ന് കുന്നംകുളം പെങ്ങാമുക്കിൽ എത്തിച്ചേരും.

വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച തിരുവനന്തപുരം- പെങ്ങാമുക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് കോവിഡ് കാലത്താണ് പൂർണമായും നിലച്ചത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് എ സി മൊയ്തീൻ എം എൽ എ മന്ത്രിയായിരിക്കെ 2022 ൽ വീണ്ടും സർവ്വീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സർവ്വീസ് തുടരാൻ കഴിഞ്ഞില്ല.

പെങ്ങാമുക്കിൽ കെ എസ് ആർടിസി ജീവനക്കാർക്ക് താമസിക്കാനാവശ്യമായ സൗകര്യം എം എൽ എയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർക്ക് ആശ്വാസമാകാൻ ഈ സർവീസിലൂടെ കഴിയും.