കൊറോണ കാലത്തെ കുട്ടിക്കാലം, വീട്ടിലിരിപ്പാണേലും തിമര്‍പ്പിലാണ്
തൃശൂര്‍ : വേനല്‍ അവധിക്കാലത്തെ കോവിഡ് 19 ഉം ലോക് ഡൗണും കവര്‍ന്നതോടെ കഷ്ടത്തിലായത് ശരിക്കും കുട്ടികളാണ്. യാത്ര പോകാനോ കൂട്ടം കൂടി കളിക്കാനോ കഴിയാതെ വീട്ടിലായവര്‍. വീട്ടിലിരിപ്പായതോടെ കുട്ടികളില്‍ പലര്‍ക്കും കുറുമ്പ് കൂടുന്നവെന്ന പരാതി. രക്ഷിതാക്കള്‍ക്കുമേറെ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അന്തിക്കാട് ഗ്രാമപഞ്ചായത്ത്. അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെ ഫേയ്സ് ബുക്ക് പേജ് കുട്ടികള്‍ക്കായി മാറ്റിവച്ച കൊണ്ട് ഓണ്‍ലൈന്‍ നേരമ്പൊക്കുകള്‍ക്കും സര്‍ഗ്ഗാത്മക വികസനത്തിന് വഴി തുറക്കുകയാണ് പഞ്ചായത്ത്. കൊറോണക്കാലത്തെ കുട്ടിക്കാലം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ കരവിരുതുകളും കളികളും സര്‍ഗ്ഗാത്മസൃഷ്ടികളും ഫേയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാനാണ് പഞ്ചായത്ത് അവസരം ഒരുക്കുന്നത്.