പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

post

തൃശൂര്‍:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി.  ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മണക്കാട്ട് എം എസ് നാരായണനാണ് തനിക്കു ലഭിച്ച  ചെത്ത് തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയത്.  നാരായണന്റെ  ഭാര്യ ഗിരിജ താന്‍ കൂട്ടി വെച്ചിരുന്ന നാണയങ്ങള്‍ നിറഞ്ഞ മണ്‍പാത്രവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇരുവരുടേയും സംഭാവനത്തുക എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസര്‍, വൈസ് പ്രസിഡന്റ് എം എസ് മോഹനന്‍, എ പി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.