ആറുപേര്‍ക്ക് കൂടി കോവിഡ്19, 21 പേര്‍ക്ക് രോഗമുക്തി

post

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് 21 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും(കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) ആലപ്പുഴ ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 114 പേരാണ്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46323 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 45925 പേര്‍ വീടുകളിലും, 398 പേര്‍ ആശുപത്രികളിലുമാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.