കോവിഡ് 19: ദുബായിയില്‍ മരണമടഞ്ഞ തുമ്പമണ്‍ സ്വദേശിയുടെ വീട് മന്ത്രി കെ. രാജു സന്ദര്‍ശിച്ചു

post

പത്തനംതിട്ട:കോവിഡ് മൂലം ദുബായിയില്‍ മരണമടഞ്ഞ  തുമ്പമണ്‍ സ്വദേശി കോശി സഖറിയ(51) യുടെ വസതി വനം മന്ത്രി അഡ്വ. കെ രാജു സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി എ പി  ജയന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വി.എസ്. കോശി, കുഞ്ഞുമോള്‍ ദമ്പതികളുടെ മകനായ കോശി സഖറിയ കോവിഡ് ബാധയെത്തുടര്‍ന്ന് ദുബായ് ഇറാനി ആശുപത്രിയിലാണ് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറുവര്‍ഷമായി ഷാര്‍ജയില്‍ സ്വന്തമായി അല്‍ജറാല്‍ പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു. ഭാര്യ എലിസബത്ത് (ദുബായ് വെല്‍കെയര്‍ ആശുപത്രിയില്‍ നഴ്സ്). മകള്‍ ഷെറിന്‍സാറ. സംസ്‌കാരം ദുബായ് ജബല്‍ അലിയില്‍ നടക്കും.