കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസ നിധിയിലേക്കും സഹായം തുടരുന്നു

post

തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം തുടരുന്നു. ഐസിഐസിഐ ഫൗണ്ടേഷന്‍ വിവിധ മേഖലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി  1000 പിപിഇ കിറ്റുകള്‍, 5500 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 50,000 മാസ്‌ക്ക്, എന്നിവ കൈമാറുമെന്നറിയിച്ചു. ഇതൊരു തുടക്കമാണെന്നും തുടര്‍ന്നും ഇത്തരത്തിലുള്ള സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും അറിയിച്ചു.

കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, പാരിപ്പള്ളി, മഞ്ചേരി, പാലക്കാട്, പരിയാരം ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 15 ആശുപത്രികളിലായി 500ഓളം പേര്‍ ഇന്ന് രക്തം ദാനം ചെയ്തു.

ഓര്‍ഗനൈസേഴ്സ് ഓഫ് റിട്ട. ബാങ്കേഴ്സ് ട്രിവാന്‍ഡ്രം 250 പിപിഇ കിറ്റ് നല്‍കി.

ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ചുവടെ:

വെട്ടം എഎച്ച്എം എല്‍പി സ്‌കൂളിലെ കുട്ടികള്‍ മിഠായി വാങ്ങുന്നതിന് കാരുണ്യ കുടുക്കയില്‍ നിക്ഷേപിച്ച തുകയായ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തൃശൂര്‍ ജില്ലയിലെ കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികള്‍, 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരാള്‍ 250 രൂപ വീതം സ്വരൂപിച്ചാണ് 140 അന്തേവാസികള്‍ ഈ തുക നല്‍കിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശി ശശിധരന്‍ സര്‍ക്കാര്‍ സര്‍വീസിനിടയില്‍  സ്തുത്യര്‍ഹമായ സേവനത്തിനു ലഭിച്ച 5000 രൂപ വിവാഹ വാര്‍ഷിക ദിനത്തില്‍  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക് സെന്റര്‍, ന്യൂയോര്‍ക്ക് 10,16,958 ലക്ഷം, കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം 32 ലക്ഷം, തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് 30 ലക്ഷം.

അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ കൗണ്‍സില്‍ 10 ലക്ഷം, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 1 ലക്ഷം, മട്ടന്നൂര്‍ നരഗസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ 2 ലക്ഷം, മട്ടന്നൂര്‍ നഗരസഭ 10 ലക്ഷം, ആര്‍.സി.എം. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റങ്ങ് കമ്പനി 11 ലക്ഷം, ഡി.വൈ.എഫ്.ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി, പാലക്കാട് 46,250 രൂപ, അഞ്ചല്‍ സ്വാശ്രയ കര്‍ഷക സമിതി 1 ലക്ഷം രൂപ, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് 5 ലക്ഷം രുപ, റോബിന്‍ ആന്റ് ജോണ്‍ 1 ലക്ഷം, കേരള വിഷന്‍ ലിമിറ്റഡ് തൃശ്ശൂര്‍ 1 ലക്ഷം, കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ 1 ലക്ഷം, കള്‍ച്ചറള്‍ അക്റ്റിവിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 5 ലക്ഷം, വയനാട് പന്നികര്‍ഷക വെല്‍ഫെയര്‍ സൊസൈറ്റി 1 ലക്ഷം, പി.എം. സുഹറ 50,000 രൂപ, നിമോ എ.എസ്. കഴക്കുട്ടം 3500, ബാലസംഘം കോട്ടായി 590 രൂപ, പന്തല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ബി.ജി തിലകന്‍  1 ലക്ഷം രൂപ, കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി.