ജില്ലയിലെ വന മേഖലകളിൽ സംയുക്ത പരിശോധന

post

വയനാട്: ജില്ലയിലെ വന മേഖലകളിൽ പോലീസും വനം വകുപ്പും സംയുക്ത പരിശോധന നടത്തിയെന്നും വരും നാളുകളിലും പരിശോധന തുടരുമെന്നും ജില്ലാ കളക്ടർ. വന മേഖലയിലെ പട്ടികവർഗ സങ്കേതങ്ങൾ, മറ്റു താമസക്കാർ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കാനും സുരക്ഷാ നടപടികൾ കൂടുതൽ കാര്യക്ഷമമായി നടത്താനും നടപടി കൈക്കൊണ്ടിട്ടുണ്ട്.