നവദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുകനല്‍കി

post

തൃശൂര്‍ : കണിമംഗലം സ്വദേശികളായ നവദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപയുടെ ചെക്ക് നല്‍കി. ഞായറാഴ്ച (ഏപ്രില്‍ 26 ) വിവാഹിതരായ സുമേഷും,ശ്രീരശ്മി യുമാണ്കളക്ടറുടെ ചേമ്പറിലെത്തി തദ്ദേശ സ്വയഭരണ വകുപ്പ്  മന്ത്രി എ.സി മൊയ്തിന്റെ സാന്നിധ്യത്തില്‍ കളക്ടര്‍ എസ് ഷാനവാസിന്  ചെക്ക് കൈമാറിയത്. ലോക്ഡൗണ്‍ ആയതിനാല്‍ വിവാഹം ചുരുങ്ങിയ രീതിയിലാണ് നടന്നത്. വിവാഹത്തിന് ചെലവാക്കേണ്ടിയിരുന്ന തുകയിലൊരു ഭാഗമാണ് നവദമ്പതികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.