കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി താരു

post

തൃശൂര്‍ : ഒരു വര്‍ഷത്തോളം കുടുക്കയില്‍ ഇട്ടുവെച്ച നാണയത്തുട്ടുകളും നോട്ടുകളും ചേര്‍ത്ത് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിയായ താരു നാടിന് മാതൃകയായി. തൃശ്ശൂര്‍ പുത്തന്‍പള്ളി കാല്‍ഡിയന്‍ സിറിയന്‍ ഹൈസ്‌കൂളിലെ അധ്യാപക ദമ്പതികളായ ജീനിന്റെയും പിന്‍സിയുടെയും മകനായ താരു ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ ചേംബറിലെത്തിയാണ് കുടുക്ക കൈമാറിയത്. ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് താരു. ജില്ലയില്‍ ആളുകള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കഥകള്‍ കേട്ടപ്പോളാണ് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം നല്‍കണമെന്ന് താരു മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.