പോലീസ് ആസ്ഥാനത്ത് പരാതി നല്‍കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം

post

തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇനിമുതല്‍ ഇ-മെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പോലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കി. സര്‍വീസ് സംബന്ധമായി പരാതി നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനി മുതല്‍ മറുപടി ലഭിക്കും.

അപേക്ഷയില്‍ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയില്‍ ഉള്‍പ്പെടുത്തുക. ഈ സംവിധാനം അധികം വൈകാതെ തന്നെ ജില്ലാ പോലീസ് മേധാവിമാരുടെ ഓഫീസുകളിലേയ്ക്കും മറ്റു പോലീസ് ഓഫീസുകളിലേയ്ക്കും വ്യാപിപ്പിക്കും. പരാതി നല്‍കാന്‍ എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും സ്വീകരിക്കണമെന്ന്  ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.