ജില്ലയില്‍ ആദ്യഘട്ടമായി 166 കോവിഡ് കെയര്‍ സെന്ററുകള്‍ തുറക്കും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: ജില്ലയില്‍ ആദ്യഘട്ടമായി 166 കോവിഡ് കെയര്‍ സെന്റര്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കുള്ള ഓഫീസര്‍മാര്‍ക്കായി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

നിലവില്‍ 12 സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കെയര്‍സെന്ററുകളുടെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തഹസീല്‍ദാരെയും നിയോഗിച്ചിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി പരിശോധിക്കണമെന്നും ഒരുമിച്ചുനിന്ന് ഈ മഹാമാരിയെ തടുക്കാമെന്നും കളക്ടര്‍ പറഞ്ഞു.

ഡി.എം.ഒ. (ആരോഗ്യം) ഡോ. എ. എല്‍ ഷീജ, എന്‍.എച്ച്.എം. ഡി.പി.എം. ഡോ. എബി സുഷന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം. എസ്. സാബു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ സൈമ തുടങ്ങിയവര്‍ പങ്കെടുത്തു.