മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

post

പത്തനംതിട്ട : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത 20500 രൂപ  കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി മേഘ സുനിലില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ചെക്ക് ഏറ്റുവാങ്ങി.