മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
കേരള തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല
ആലപ്പുഴ : കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു - പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കന്യാകുമാരി പ്രദേശം ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആയതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.'ഉം-പുന്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം ഉള്ളതിനാല്‍ ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.