ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്

post

9706 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ : ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബൈയില്‍ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 വയസ്സുളള യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 24 ന് അബുദാബിയില്‍ നിന്നെത്തിയ പഴയന്നൂര്‍ സ്വദേശി (42), വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 9657 പേരും ആശുപത്രികളില്‍ 49 പേരും ഉള്‍പ്പെടെ ആകെ 9706 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മെയ് 26) നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ചൊവ്വാഴ്ച (മെയ് 26) അയച്ച 73 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2002 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1904 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 524 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

375 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (മെയ് 26) 153 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1038 പേരെയും മത്സ്യചന്തയില്‍ 963 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 95 പേരെയും സ്‌ക്രീന്‍ ചെയ്തു.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണലൂര്‍ മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.