പെരുമ്പളത്തെ വള്ളം അപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് ജീവനക്കാരെ ആദരിച്ചു

post

ആലപ്പുഴ: പെരുമ്പളം കായലില്‍ വള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ജലഗതാഗത വകുപ്പ് റെസ്‌ക്യൂ ബോട്ട് ജീവനക്കാരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരായ എന്‍. എസ്. സൂരജ്, ഡി. പി. സജീവ്, എസ്. ഷിയാസ് എന്നിവരെയാണ് ആദരിച്ചത്.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ്, വൈസ് പ്രസിഡന്റ് സന്തോഷ് രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ. എ. ബിജുകുമാര്‍ തുടങ്ങയവര്‍ പങ്കെടുത്തു.