ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്

post

12 പേര്‍ രോഗമുക്തര്‍

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 30) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ രോഗമുക്തരായി. ജൂണ്‍ 28 ന് ദുബൈയില്‍ നിന്ന് വന്ന ചാവക്കാട് ഒരുമനയൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 13 ന് ചെന്നൈയില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (50, പുരുഷന്‍), ജൂണ്‍ 16 ന് മുംബൈയില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി (20, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403 ആയി.

രോഗം സ്ഥീരികരിച്ച 165 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശ്ശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 227 ആണ്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19211 പേരില്‍ 19009 പേര്‍ വീടുകളിലും 202 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 36 പേരേയാണ് ചൊവ്വാഴ്ച (ജൂണ്‍ 30) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 20 പേരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 947 പേരെ ചൊവ്വാഴ്ച (ജൂണ്‍ 30) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ചൊവ്വാഴ്ച (ജൂണ്‍ 30) 274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 9662 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതില്‍ 9328 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 334 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 3164 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച (ജൂണ്‍ 30) 436 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 43729 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 189 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ചൊവ്വാഴ്ച (ജൂണ്‍ 30) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.