ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ്

post

16 പേര്‍ രോഗമുക്തര്‍

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 01) 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേരും സമ്പര്‍ക്കം വഴി 3 പേരും രോഗബാധിതരായി. ജൂണ്‍ 28 ന് ഒമാനില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആണ്‍കുട്ടി, ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷന്‍), ഷാര്‍ജയില്‍ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷന്‍), ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്ന് വന്ന പോര്‍ക്കുളം സ്വദേശി (58, പുരുഷന്‍), ജൂണ്‍ 16 ന് മാള്‍ഡോവയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (23, പുരുഷന്‍), ജൂണ്‍ 23 ന് അജ്മാനില്‍ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷന്‍), ജൂണ്‍ 25 ന് വെല്ലൂരില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ചെന്നൈയില്‍ നിന്ന് ജൂണ്‍ 24 ന് വന്ന പടിയൂര്‍ സ്വദേശി (52, സ്ത്രീ), ജൂണ്‍ 25 ന് വന്ന തൃക്കൂര്‍ സ്വദേശി (26, പുരുഷന്‍), ജൂണ്‍ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെല്‍വേലിയില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 19 ന് യു.എ.ഇ.യില്‍ നിന്ന് വന്ന വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷന്‍), (23, സ്ത്രീ), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുള്ള നെന്‍മണിക്കര സ്വദേശി (37, സ്ത്രീ) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.

രോഗം സ്ഥിരീകരിച്ച 164 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശ്ശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19322 പേരില്‍ 19133 പേര്‍ വീടുകളിലും 189 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 10 പേരേയാണ് ബുധനാഴ്ച (ജൂലൈ 01) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 23 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. രോഗമുക്തരായ 245 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 1031 പേരെ ബുധനാഴ്ച (ജൂലൈ 01) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ബുധനാഴ്ച (ജൂലൈ 01) 747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 10409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതില്‍ 9617 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 792 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 3661 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച (ജൂലൈ 01) 382 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44111 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 187 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ബുധനാഴ്ച (ജൂലൈ 01) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 464 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.