ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി

post

കണ്ണൂര്‍ : ജില്ലയില്‍ 57 പേര്‍ക്ക് ഇന്നലെ (ജൂലൈ 21) കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ്സി സെന്ററിലുള്ളവരാണ് 30 പേര്‍. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി നാലു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 10 പേര്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് എസ്-2 4507 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 51കാരി, അന്നേ ദിവസം കുവൈറ്റില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി 46കാരി, ജൂണ്‍ 26ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി (നിലവില്‍ പാപ്പിനിശ്ശേരിയില്‍ താമസം) 40കാരന്‍, ജൂലൈ അഞ്ചിന് ദുബൈയില്‍ നിന്ന് ഐഎക്‌സ് 1744 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 34കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 13ന് സൗദി അറേബ്യയില്‍ നിന്ന് സ്‌പൈസ് ജെറ്റ് 9938 വിമാനത്തിലെത്തിയ കോടിയേരി സ്വദേശി 34കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

മഹാരാഷ്ട്രയില്‍ നിന്ന് ജൂലൈ 11ന് നേത്രാവതി എക്‌സ്പ്രസില്‍ എത്തിയ അഴീക്കോട് സ്വദേശികളായ 72കാരന്‍, 42കാരന്‍, ഒമ്പത് വയസുകാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഏഴിന് എത്തിയ മുണ്ടേരി സ്വദേശി 40കാരന്‍, 12ന് എത്തിയ ശ്രീകണ്ഠാപുരം സ്വദേശി 33കാരന്‍, 13ന് എത്തിയ പാനൂര്‍ സ്വദേശി 47കാരന്‍, 14ന് എത്തിയ കുന്നോത്ത്പറമ്പ സ്വദേശി 29കാരി, ചെമ്പിലോട് സ്വദേശി 51കാരന്‍, 18ന് എത്തിയ പേരാവൂര്‍ സ്വദശികളായ 50കാരന്‍, 58കാരന്‍, രാജസ്ഥാനില്‍ നിന്ന് ജൂലൈ നാലിന് മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസില്‍ എത്തിയ പേരാവൂര്‍ സ്വദേശികളായ 23കാരന്‍, 22കാരന്‍, ഹിമാചല്‍ പ്രദേശില്‍ നിന്ന് ജൂലൈ 5ന് ഗോവ വഴി  6ഇ 7985 വിമാനത്തില്‍ കണ്ണൂരിലെത്തിയ കണ്ണൂര്‍ സ്വദേശി 48കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

രാമന്തളി സ്വദേശി 85കാരി, കുന്നോത്തുപറമ്പ് സ്വദേശി 10 വയസ്സുകാരി, പന്ന്യന്നൂര്‍ സ്വദേശി 30കാരന്‍, മൊകേരി സ്വദേശി 84കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പരിയാരം സ്വദേശികളായ 28ഉം 24ഉം വയസ്സുള്ള ഡോക്ടര്‍മാര്‍, കൊയിലാണ്ടി സ്വദേശി 34കാരിയായ റേഡിയോഗ്രാഫര്‍, പരിയാരം സ്വദേശി 32കാരിയായ സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവര്‍ത്തകര്‍. ബാക്കി 30 പേര്‍ കണ്ണൂര്‍ ഡിഎസ്സി സെന്ററിലുള്ളവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 984 ആയി. ഇതില്‍ 546 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശി 49കാരന്‍,  പെരിങ്ങോം സ്വദേശി 45കാരന്‍, കരിവെള്ളൂര്‍ സ്വദേശി 35കാരന്‍, തളിപ്പറമ്പ സ്വദേശി 31കാരന്‍, മൊകേരി സ്വദേശി 31കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 35കാരന്‍, ഡിഎസ്സി ഉദ്യോഗസ്ഥനായ 46കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 29കാരന്‍, 30കാരന്‍, 32കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15769 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 216 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 75 പേരും

കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 15306 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 22369 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21436 എണ്ണത്തിന്റെ ഫലം വന്നു. 933 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.