കോവിഡ് 702 പേര്‍ക്ക് സ്ഥിരീകരിച്ചു; 745 പേര്‍ക്ക് രോഗമുക്തി

post

തിരുവനന്തപുരം: കേരളത്തിൽ 702 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 161 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 70പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും 68 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 59 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 41 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 40 പേർക്കും, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിന്നും 38 പേർക്കുവീതവും, ആലപ്പുഴ ജില്ലയിൽ നിന്നും 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 22 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 17 പേർക്കുവീതവും, എറണാകുളം ജില്ലയിൽ നിന്നും 15 പേർക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 75 പേർ വിദേശത്ത് നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 745 പേരുടെപരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നും 150 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 88 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 69 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 65 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 57 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 53 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 49 പേരുടെവീതവും, തൃശൂർ ജില്ലയിൽ നിന്നും 45 പേരുടെയും,കോഴിക്കോട് ജില്ലയിൽ നിന്നും 41 പേരുടെയും, കണ്ണൂർ ജില്ലയിൽ 32 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 25 പേരുടെയും. കോട്ടയം ജില്ലയിൽ 13 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 9 പേരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 9609 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.