ജില്ലയില്‍ 188 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ രോഗമുക്തരായി

post

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) 188 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 120 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 184 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ 8, ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ ക്ലസ്റ്റര്‍ 3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റര്‍ 3, കെ.ഇ.പി.എ ക്ലസ്റ്റര്‍ 2, അമല ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ദയ ക്ലസ്റ്റര്‍ 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ മൂന്ന് പേര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. ഇതില്‍ രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 10 പുരുഷന്‍മാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍-

1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 92

2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് - 38

3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42

4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -80

5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് - 65

6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-216

7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-120

8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-120

9 സി.എഫ്.എല്‍.ടി.സി കൊരട്ടി - 86

10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ -269

11 എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-45

12 ജി.എച്ച് തൃശൂര്‍-8

13 കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -45

14 ചാവക്കാട് താലൂക്ക് ആശുപത്രി -26

15 ചാലക്കുടി താലൂക്ക് ആശുപത്രി- 15

16 കുന്നംകുളം താലൂക്ക് ആശുപത്രി -12

17 ജി.എച്ച്. ഇരിങ്ങാലക്കുട -14

18 ഡി.എച്ച്. വടക്കാഞ്ചേരി -4

19 അമല ആശുപത്രി-5

20 ദയ ജനറല്‍ ആശുപത്രി-0

21 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -34

22 മദര്‍ ആശുപത്രി- 3

23 സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1

24 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍- 25

25 ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി -1

26 രാജാ ആശുപത്രി ചാവക്കാട് - 1

27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 1

28 സി.എഫ്.എല്‍.ടി.സി നാട്ടിക -15

605 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9440 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 161 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 1535 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2013 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 117012 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 412 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 112 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 240 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.