ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ്, 56 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ ശനിയാഴ്ച 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24324 ആയി. നിലവില്‍ 900 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 56 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3977  പേര്‍

വീടുകളില്‍ 3655 പേരും സ്ഥാപനങ്ങളില്‍ 318 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3977  പേരാണ്. പുതിയതായി 326 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1026 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 385  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 501 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 82 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61  പേരെ ഡിസ്ചാര്‍ജ് ചെയ്തു.