ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

post

കാസര്‍കോട്: ജില്ലയില്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍കൈക്കൊള്ളണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ഡോ .എ വി രാംദാസ് അറിയിച്ചു. 

പെട്ടെന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍വേദന, സന്ധികളിലും പേശികളിലുംവേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ്  രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ്  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 

ശ്രദ്ധിക്കാന്‍

· ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളംകെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായരീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളംവീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.

· ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍വെക്കുന്ന പാത്രം, പൂക്കള്‍/ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക്മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക.

· ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാവുന്നതാണ്. ഇവയിലെവെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയശേഷംവീണ്ടും നിറയ്ക്കുക.

· മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക.

· വാഴപ്പോളകളിലും, പൈനാപ്പിള്‍ചെടിയുടെ പോളകളിലുംവെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക

· എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചുകളയുകയോ കുഴിച്ചിടുകയോ ചെയ്യുക.

· റബര്‍തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/ കപ്പ്എന്നിവ കമഴ്ത്തിവെക്കുക. 

· അടയ്ക്കാതോട്ടങ്ങളില്‍വീണുകിടക്കുന്ന പാളആഴ്ചയിലൊരി ക്കല്‍ശേഖരിച്ച് കത്തിച്ചുകളയുക. 

· ടയര്‍ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റി വെക്കുക. ഉപയോഗ ശൂന്യമായടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോവെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.

· മുളംകുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക.

· ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളംകെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക

· മഴക്കാലത്ത് ടെറസ്സിനു മുകളിലുംസണ്‍ഷേഡിലും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

· വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍മണ്ണിട്ടുമൂടുക. അല്ലെങ്കില്‍ചാല്കീറിവെള്ളംവറ്റിച്ചുകളയുക.

· ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണുംമറ്റും കാലാകാലങ്ങളില്‍ നീക്കംചെയ്യുക.

· വീടിനു ചുറ്റുംകാണുന്ന പാഴ്ച്ചെടികള്‍, ചപ്പുചവറുകള്‍എന്നിവ നീക്കംചെയ്യുക.

· കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്‍ണ്‍ണ്‍നുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. 

· ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.

· കൊതുകിനെ അകറ്റുവാന്‍ കഴിവുള്ളലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.

· ശരീരം നന്നായിമൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

· ജനല്‍, വാതില്‍, വെന്റിലേറ്റര്‍മുതലായവയില്‍കൊതുകു കട ക്കാതെ വല ഘടിപ്പിക്കുക.