സാംക്രമിക രോഗങ്ങളെ നേരിടാന്‍ തൂവാല വിപ്ലവം

post

കൊല്ലം : സാംക്രമിക രോഗങ്ങളെ ജീവിതശൈലിയിലൂടെ നേരിടണമെന്ന സന്ദേശവുമായി തൂവാല വിപ്ലവത്തിന് തുടക്കം. ജില്ലാ ടി.ബി. സെന്ററിന്റെ ആഭിമുഖ്യത്തില്‍  ആവിഷ്‌കരിച്ച തൂവാല വിപ്ലവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍വഹിച്ചു.  വായുജന്യ രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ തൂവാലകള്‍ക്ക് സാധിക്കുമെന്നതാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനം. കുട്ടികള്‍ക്ക് പ്രതീകാത്മകമായി തൂവാലകള്‍ വിതരണം ചെയ്തും ശുചിത്വത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും കലക്ടര്‍ കുട്ടികളോട് സംവദിച്ചു. ശുചിത്വമെന്നത് ദൈനംദിന ജീവിതത്തില്‍ കൃത്യമായി പാലിക്കുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് ഡി. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.