കോവിഡ് 19: ആശങ്ക വേണ്ട; സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

post

കൊല്ലം: കോവിഡ് ചികിത്സയ്ക്ക് ജില്ലയില്‍ ആവശ്യത്തിനു  സൗകര്യങ്ങള്‍ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആവശ്യാനുസരണം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ്. നിലവിലുള്ള 82 ല്‍ 10 വെന്റിലേറ്റര്‍കള്‍, 214 ല്‍ 10 ഐ. സി. യു കിടക്കകള്‍, 9000 ല്‍ 6500  കിടക്കകളും മാറ്റി വച്ചിട്ടുണ്ട്.

ചവറ കെ. എം. എം. എല്‍ ഫാക്ടറിക്ക് സമീപത്തെ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 370 ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ കെ. എം. എം. എല്‍ ന്റെ സഹായത്തോടെ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ  പ്രവര്‍ത്തനക്ഷമമാകും. മെഡിക്കല്‍ ടീമിനെ നിയമിച്ചു കഴിഞ്ഞു.

സ്‌കൂള്‍ ഗ്രൗണ്ടിലും കെ. എം. എം.എല്‍ ഗ്രൗണ്ടിലും ആയി 1000 ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഉള്‍പ്പെടുന്ന താത്കാലിക ആശുപത്രി കൂടി തുടങ്ങും. രോഗികളുടെ എണ്ണം കൂടാതെ പിടിച്ചു നിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം. മാനദണ്ഡലംഘനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കര്‍ശനമായി നേരിടും എന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.