കോവിഡ് 1151, രോഗമുക്തി 1141

post


കോവിഡ് 1151, രോഗമുക്തി 1141

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 8) 1151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1141 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1143 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 187 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍43, കരുനാഗപ്പള്ളി25, പുനലൂര്‍14, കൊട്ടാരക്കര11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍  തൃക്കോവില്‍വട്ടം70, നെടുമ്പന51, കുളത്തൂപ്പുഴ 49,   കല്ലുവാതുക്കല്‍43, പത്തനാപുരം31, ചിറക്കര, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ 27 വീതവും പൂതക്കുളം25, ചവറ24, ഇടമുളയ്ക്കല്‍, പന്മന പ്രദേശങ്ങളില്‍  23 വീതവും ഏരൂര്‍21, കരവാളൂര്‍19, ചിതറ, മയ്യനാട്, മൈലം ഭാഗങ്ങളില്‍ 18 വീതവും വിളക്കുടി, കടയ്ക്കല്‍ പ്രദേശങ്ങളില്‍ 17 വീതവും, പെരിനാട്, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍  16 വീതവും  കുളക്കട  14, ശാസ്താംകോട്ട, വെളിയം, കരീപ്ര പ്രദേശങ്ങളില്‍ 13 വീതവും ചടയമംഗലം, വെട്ടിക്കവല, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 12 വീതവും തേവലക്കര, ചാത്തന്നൂര്‍, കൊറ്റങ്കര, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും ക്ലാപ്പന, പവിത്രേശ്വരം, പോരുവഴി, മേലില ഭാഗങ്ങളില്‍ 10 വീതവും മൈനാഗപ്പള്ളി, തൊടിയൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും  അഞ്ചല്‍എട്ട്, ഇളമാട്, ഈസ്റ്റ് കല്ലട, കുണ്ടറ, കുലശേഖരപുരം, തലവൂര്‍, തഴവ, നിലമേല്‍, നീണ്ടകര, പിറവന്തൂര്‍, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ ആറു വീതവും എഴുകോണ്‍, പനയം എന്നിവിടങ്ങളില്‍ അഞ്ചു വീതവും തൃക്കരുവ, ഓച്ചിറ, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ നാലുവീതവും കുമ്മിള്‍, നെടുവത്തൂര്‍, പട്ടാഴി, വെസ്റ്റ് കല്ലട, ഇട്ടിവ, ശൂരനാട് നോര്‍ത്ത്, പൂയപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.