കോവിഡ് 1304, രോഗമുക്തി 895

post

കൊല്ലം: ജില്ലയില്‍ ഇന്നലെ (ജൂലൈ 17)1304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 895 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1299 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 196 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-46, കരുനാഗപ്പള്ളി-21, പുനലൂര്‍-14, കൊട്ടാരക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം, അഞ്ചല്‍ എന്നിവിടങ്ങളില്‍ 43 വീതവും നെടുമ്പന-39, മൈനാഗപ്പള്ളി-38, കൊറ്റങ്കര-35, ഏരൂര്‍, മയ്യനാട് ഭാഗങ്ങളില്‍ 33 വീതവും കുളത്തൂപ്പുഴ-31, പന്മന-30, കുലശേഖരപുരം-29, തേവലക്കര-28, ശൂരനാട് സൗത്ത്-26, ആദിച്ചനല്ലൂര്‍-25, പത്തനാപുരം, ആലപ്പാട് പ്രദേശങ്ങളില്‍ 24 വീതവും മൈലം-23, എഴുകോണ്‍-22, പിറവന്തൂര്‍-21, ഓച്ചിറ, തൃക്കരുവ എന്നിവിടങ്ങളില്‍ 19 വീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, തെന്മല, വെളിയം മേഖലകളില്‍ 18 വീതവും വിളക്കുടി-17, പെരിനാട്, ചവറ, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 15 വീതവും പനയം, ഉമ്മന്നൂര്‍, തഴവ, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 14 വീതവും ചിറക്കര, ഇടമുളയ്ക്കല്‍, പൂയപ്പള്ളി, മേലില, ഇട്ടിവ എന്നിവിടങ്ങളില്‍ 13 വീതവും കുണ്ടറ, കുമ്മിള്‍, ചിതറ മേഖലകളില്‍ 11 വീതവും ചാത്തന്നൂര്‍-10, അലയമണ്‍, ഇളമ്പള്ളൂര്‍, തലവൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇളമാട്, തെക്കുംഭാഗം, കരീപ്ര പ്രദേശങ്ങളില്‍ എട്ടു വീതവും പോരുവഴി, പേരയം, പട്ടാഴി വടക്കേക്കര, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും പവിത്രേശ്വരം, ചടയമംഗലം, കടയ്ക്കല്‍, ക്ലാപ്പന ഭാഗങ്ങളില്‍ ആറു വീതവും തൊടിയൂര്‍, വെട്ടിക്കവല, പ്രദേശങ്ങളില്‍ നാലു വീതവും പട്ടാഴി, നെടുവത്തൂര്‍, നിലമേല്‍, കരവാളൂര്‍, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.