ജില്ലയില്‍ 1241 പേര്‍ക്ക് കോവിഡ്

post

കോട്ടയം : ജില്ലയില്‍  1241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1014 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27  പേര്‍ രോഗബാധിതരായി.

പുതിയതായി 10327 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.01 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 535 സ്ത്രീകളും  152 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

877 പേര്‍ രോഗമുക്തരായി. 7395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 223934 പേര്‍ കോവിഡ് ബാധിതരായി.  213998 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37655  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.