വോട്ടവകാശം: ബോധവത്കരണവുമായി വിദ്യാർഥികൾ

post

വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവുമായി വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഒരുക്കിയ അഗ്നി ഇവന്റിലാണ് ബോധവത്‌കരണത്തിനായി വിദ്യാർഥികൾ ദീപം തെളിയിച്ചത്. കോട്ടയം ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പാലാ സെന്റ്. തോമസ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് സന്ദേശം നൽകി. ഇലക്ട്രൽ ലിറ്ററസി ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പ്ലക്കാർഡുകളുമായി മൈതാനത്ത് വോട്ട്മാതൃകയിൽ അണി നിരന്നു. മൈതാനത്തിനു സമീപം സെൽഫി പോയിന്റുകളും ഒരുക്കിയിരുന്നു.


പരിപാടിയിൽ ഡെപ്യൂട്ടി താഹസിൽദാറും താലൂക്ക് സ്വീപ്പ് കോ- ഓർഡിനേറ്ററുമായ പി. മഞ്ജിത്ത്, പാലാ എസ്.ഐമാരായ രാജീവ് മോൻ, ഷാജ് മോഹൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോ - ഓർഡിനേറ്റർ ഡോ. വിപിൻ കെ വർഗീസ്, സെന്റ് തോമസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോ. ജയേഷ് ആന്റണി, എൻ.എസ്.എസ് കോ - ഓർഡിനേറ്റർ റോബേഴ്‌സ് തോമസ്, അൽഫോൻസാ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് സ്റ്റാഫ് കോ - ഓർഡിനേറ്റർ സുനിത സന്താൻ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സിനിമോൾ മാത്യു, കുടുബശ്രീ പ്രവർത്തകർ, എസ്. സി. പ്രൊമോർട്ടർമാർ, സിവിൽ സ്‌റ്റേഷൻ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.