കോവിഡ് 1527 രോഗമുക്തി 1657

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 4) 1527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1657 പേര്‍ രോഗമുക്തി നേടി.  സമ്പര്‍ക്കം വഴി 1521 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 240 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-33, പരവൂര്‍-23, കൊട്ടാരക്കര-22, പുനലൂര്‍ -19 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ഇട്ടിവ-60, ശൂരനാട് സൗത്ത്-58, നെടുമ്പന, തെക്കുംഭാഗം, ക്ലാപ്പന എന്നിവിടങ്ങളില്‍ 39 വീതവും തേവലക്കര-37, പന്മന-33,   ഇളമ്പള്ളൂര്‍-31, തൃക്കോവില്‍വട്ടം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ 29 വീതവും വെളിനല്ലൂര്‍, ഇളമാട്, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 28 വീതവും പൂതക്കുളം, കൊറ്റങ്കര ഭാഗങ്ങളില്‍ 26 വീതവും ശാസ്താംകോട്ട, മൈനാഗപ്പള്ളി, ആലപ്പാട്, അഞ്ചല്‍  പ്രദേശങ്ങളില്‍ 23 വീതവും പിറവന്തൂര്‍, കുളക്കട മേഖലകളില്‍ 22 വീതവും ശൂരനാട് വടക്ക്, പവിത്രേശ്വരം, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ 21 വീതവും നെടുവത്തൂര്‍, എഴുകോണ്‍ പ്രദേശങ്ങളില്‍ 19 വീതവും വെസ്റ്റ് കല്ലട, പത്തനാപുരം മേഖലകളില്‍ 18 വീതവും പൂയപ്പള്ളി, ചിറക്കര പ്രദേശങ്ങളില്‍ 17 വീതവും നിലമേല്‍, തഴവ പ്രദേശങ്ങളില്‍ 16 വീതവും പോരുവഴി, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും ചവറ, കുളത്തുപ്പുഴ ഭാഗങ്ങളില്‍ 14 വീതവും വെളിയം, വെട്ടിക്കവല, മയ്യനാട്, പെരിനാട്, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 13 വീതവും ചടയമംഗലം, കുലശേഖരപുരം, അലയമണ്‍ മേഖലകളില്‍ 12 വീതവും വിളക്കുടി, കുണ്ടറ പ്രദേശങ്ങളില്‍ 11 വീതവും മൈലം, തലവൂര്‍, ഏരൂര്‍, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ പത്തു വീതവും പനയം, തൊടിയൂര്‍, തെന്മല, ചിതറ, ചാത്തന്നൂര്‍, കുമ്മിള്‍ മേഖലകളില്‍ എട്ടു വീതവും പട്ടാഴി വടക്കേക്കര, പട്ടാഴി, തൃക്കരുവ, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ ആറു വീതവും മേലില, പേരയം, കരീപ്ര, കരവാളൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ അഞ്ചു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.