പരിശോധനകള്‍ വര്‍ധിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കരീപ്ര പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാണ്. മാസ്സ് ടെസ്റ്റ് ഡ്രൈവും നടത്തി വരികയാണെന്ന് പ്രസിഡന്റ് പി എസ് പ്രശോഭ പറഞ്ഞു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്  ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തി വരുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് മുന്‍ഗണന അനുസരിച്ചു വാക്സിന്‍ നല്‍കിവരുന്നുണ്ട്. വാര്‍ഡ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖേന  കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്തു വരുന്നുണ്ടെന്ന് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 24 രോഗികളുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മൈക്ക് അനൗണ്‍സ്മെന്റുകള്‍ നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞു.