കോവിഡ് 2619, രോഗമുക്തി 1134

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 26) 2619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1134 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2608 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 318 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-80, പരവൂര്‍-48, കരുനാഗപ്പള്ളി-41, കൊട്ടാരക്കര -29 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ പിറവന്തൂര്‍-95, കുളത്തൂപ്പുഴ-83, ചിറക്കര-61, അഞ്ചല്‍- 60, പത്തനാപുരം-58, ഇളമ്പള്ളൂര്‍-57, ചവറ-54, തൃക്കോവില്‍വട്ടം-53, ഇടമുളയ്ക്കല്‍ -51, കല്ലുവാതുക്കല്‍-47, കുളക്കട-45, ഇട്ടിവ-44, ഏരൂര്‍, കുലശേഖരപുരം, തഴവ, പെരിനാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 43 വീതവും വെളിയം-42, അലയമണ്‍, ഉമ്മന്നൂര്‍ പ്രദേശങ്ങളില്‍ 41 വീതവും ശാസ്താംകോട്ട-40, തൊടിയൂര്‍-39, കരീപ്ര, ക്ലാപ്പന, ചിതറ, തലവൂര്‍, പന്മന ഭാഗങ്ങളില്‍ 37 വീതവും നെടുവത്തൂര്‍-36, ചാത്തന്നൂര്‍-35, കടയ്ക്കല്‍, കുണ്ടറ എന്നിവിടങ്ങളില്‍ 31 വീതവും ഓച്ചിറ, മൈലം, മേലില, തേവലക്കര, കൊറ്റങ്കര പ്രദേശങ്ങളില്‍ 30 വീതവും ചടയമംഗലം-29, മയ്യനാട്, നെടുമ്പന ഭാഗങ്ങളില്‍ 27 വീതവും ആദിച്ചനല്ലൂര്‍, കുമ്മിള്‍ എന്നിവിടങ്ങളില്‍ 26 വീതവും വെട്ടിക്കവല, പൂതക്കുളം പ്രദേശങ്ങളില്‍ 25 വീതവും ഈസ്റ്റ് കല്ലട, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 24 വീതവും വിളക്കുടി-22, പട്ടാഴി നിലമേല്‍-21, വടക്കേക്കര-20, പൂയപ്പള്ളി, പേരയം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 18 വീതവും കരവാളൂര്‍-17, എഴുകോണ്‍-16, കുന്നത്തൂര്‍, പോരുവഴി പ്രദേശങ്ങളില്‍ 15 വീതവും  നീണ്ടകര-13, തെന്മല-12, ആര്യങ്കാവ്-11, ഇളമാട്-10, പട്ടാഴി-ഒന്‍പത്, ആലപ്പാട്-എട്ട്, പവിത്രേശ്വരം-ഏഴ്, പനയം-ആറ്, വെസ്റ്റ് കല്ലട, തെക്കുംഭാഗം ഭാഗങ്ങളില്‍ അഞ്ചു വീതവും തൃക്കരുവ-നാല്, മണ്‍ട്രോതുരുത്ത്, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.