മത്സ്യഫെഡ് അപകട ഇന്‍ഷൂറന്‍സ് ധനസഹായം വിതരണം നടത്തി

post

കാസർകോട്:  കസബ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍ മരിച്ച കസബ കടപ്പുറം ഫിഷര്‍മെന്‍ കോളനിയിലെ രതീഷിന്റെ കുടുംബത്തിന് മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 10,02,500 രൂപ കൈമാറി.    മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ കാറ്റാടി കുമാരന്‍ മത്സ്യഫെഡ് ജില്ലാ ഓഫീസില്‍  വെച്ച്  തുക കൈമാറി.കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ അജിത്ത് കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ ഹര്‍ഷ കൃഷ്ണ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച്. ഷെറീഫ് ഫിഷറീസ് ഓഫീസര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടുക്കത്തുബയല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗമായിരുന്നു രതീഷ്.