കാട്ടാനകളെ പ്രതിരോധിക്കാൻ സൗരോർജ്ജ തൂക്കുവേലി

post


കാസറഗോഡ് : ജനജീവിതത്തിന് ഭീഷണിയാകുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയുന്ന കാട്ടാനകളെ തടയാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗരോർജ്ജ തൂക്കു വേലി നിർമിക്കുന്നു. സംസ്ഥാനത്ത്  ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൽ  ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. 29 കിലോമീറ്റർ  നീളത്തിൽ നിർമ്മിക്കുന്ന തൂക്കു വേലിയുടെ ചിലവ്  3.33 കോടി രൂപയാണ്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ വെള്ളക്കാനം മുതൽ ചാമകൊച്ചിവരെ എട്ടു മീറ്റർ നീളത്തിലാണ് തൂക്കുകയർ നിർമ്മിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ആദ്യഭാഗത്തിന്റെ പ്രവർത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗരോർജ്ജ തൂക്കു വേലിയുടെ നിർമാണോദ്ഘാടനം അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ അടൂർ പുലി പറമ്പിൽ നിർവഹിച്ചു.

പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. തൂക്കുവേലിയോടനുബന്ധിച്ച് വാച്ച്ടവർ , വാച്ചിംഗ് സ്റ്റേഷൻ, സർ ലൈറ്റിംഗ്, തുടങ്ങിയവയും സജ്ജമാക്കും. ബ്ലോക്ക് പഞ്ചായത്ത് നോടപ്പം ജില്ലാ  പഞ്ചായത്ത്, മുളിയാർ,കാറഡുക്ക ബേഡകം, കുറ്റിക്കോൽ , ദേലംപാടി തുടങ്ങിയ ഹ ഗ്രാമപഞ്ചായത്തുകളും ആന മതിൽ പദ്ധതിയിൽ പങ്കാളികളായി. കഴിഞ്ഞ  മൂന്നു വർഷത്തിനിടയിൽ ഇതിൽ 38,8436950 രൂപയുടെ നാശനഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായത്. ഇതിനൊരു ശാശ്വത പരിഹാരമാണ് ആന മതിൽ പദ്ധതി.