'ഞങ്ങളും കൃഷിയിലേക്ക്'ചിറക്കരയില്‍ വിത്ത് വണ്ടി യാത്ര തുടങ്ങി

post

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയോടനുബന്ധിച്ച് ചിറക്കര ഗ്രാമപഞ്ചായത്തില്‍ വിത്ത് വണ്ടി യാത്ര തുടങ്ങി. ഫ്‌ലാഗ് ഓഫ് പഞ്ചായത്ത് അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. വിത്ത് വണ്ടി വഴി പഞ്ചായത്ത് പരിധിയില്‍ പച്ചക്കറി വിത്തുകള്‍ സൗജന്യമായി എത്തിക്കുകയും, കൃഷിക്ക് ആവശ്യമായ സാങ്കേതികസഹായങ്ങള്‍ നല്‍കുകയും ചെയ്യും. 10 മുതല്‍ 16 വരെ വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ വണ്ടിയെത്തുക.