സര്‍ക്കാര്‍ അപൂര്‍വ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

post

തിരുവനന്തപുരം  : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആര്‍കൈവ്സ് വിപുലമാക്കുന്നതിന്റെ ഭാഗമായി അപൂര്‍വ ദൃശ്യങ്ങള്‍ വില നല്‍കി ശേഖരിക്കുന്നു. സംസ്ഥാന ചരിത്രം, സംസ്‌കാരം, വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അപൂര്‍വദൃശ്യങ്ങള്‍ കൈവശമുള്ളവരില്‍ നിന്നും അവയുടെ ചരിത്രമൂല്യമനുസരിച്ച് വാങ്ങാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ദൃശ്യങ്ങളുടെ ഗുണനിലവാരത്തെക്കാള്‍ ഉള്ളടക്കത്തിനായിരിക്കും മുന്‍ഗണന നല്‍കുക. ഇത്തരം ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ അത് സംബന്ധിച്ച ലഘുവിവരണത്തോടെ ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിനകം കത്ത് മുഖാന്തിരം ബന്ധപ്പെടണം.