ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

post

കേരള - കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല


തിരുവനന്തപുരം: വടക്കന്‍ കേരള തീരത്തും ജൂണ്‍ 24,25 തീയതികളില്‍ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 24,25 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് ജൂണ്‍ 21,22,23 തീയതികളിലും കര്‍ണാടക തീരത്ത് ജൂണ്‍ 22 നും മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളില്‍ മോശം കലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.


ഈ സാഹചര്യത്തില്‍ കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.