അരയി ഗവ.യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
അരയി ഗവ.യുപി സ്‌കൂളില്‍ 1 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് സ്‌കൂള്‍ കെട്ടിടത്തിന് തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം.യമുന, ഹൊസ്ദുര്‍ഗ് എഇഒ കെ.എ.അഹമ്മദ് ഷെരീഫ്, കെ.വി.ജയപാലന്‍, കെ.കെ.വത്സലന്‍, എം.കുഞ്ഞികൃഷ്ണന്‍, കെ.സി.പീറ്റര്‍, പി.പി.രാജു, വസന്തകുമാര്‍ കാട്ടുകുളങ്ങര, പി.പി.രാജന്‍, സി.കെ.വത്സലന്‍, എം.കെ.ഹരിദാസ്, പിടിഎ പ്രസിഡന്റ് സി.പ്രദീപ്, എസ്എംസി ചെയര്‍മാന്‍ എസ്.ജഗദീശന്‍, മദര്‍ പിടിഎ പ്രസിഡന്റ് ബി.കെ.സബിത, പി.രാജന്‍, ടി.ഖാലിദ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി.മായാകുമാരി, പ്രധാനാധ്യാപകന്‍ മൊയ്തു എന്നിവര്‍ സംസാരിച്ചു