അതി ദരിദ്ര വിഭാഗക്കാര്‍ക്കുളള ഒരു പശു വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

post


അതി ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ 11 വനിതകള്‍ക്ക് ഒരു പശുവിനെ വാങ്ങുന്നതിന് ക്ഷീര വികസന വകുപ്പ് ധനസഹായം നല്‍കുന്നു. സ്വന്തമായി കാലിത്തൊഴുത്തുളള വനിതകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ റവന്യൂ അധികാരികള്‍ തയാറാക്കിയ അതി ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം. പ്രത്യേക അപേക്ഷാ ഫീസില്ല. പാലുല്പാദനം കൂടുതലുളള അങ്കമാലി, കൂവപ്പടി, കോതമംഗലം, മുളന്തുരുത്തി, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, പാമ്പാക്കുട, പാറക്കടവ്, വടവുകോട്, വാഴക്കുളം ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകള്‍ വെളളക്കടലാസില്‍ എഴുതി തയാറാക്കി മേല്‍പ്പറഞ്ഞ ബ്ലോക്കുകളിലെ ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റ് ഓഫീസില്‍ ഒക്ടോബര്‍ 20-ന് മുമ്പായി സമര്‍പ്പിക്കണം.