തിരുവാണിയൂർ പഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

post

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി വി ശ്രീനിജിൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്തിലെ വെങ്കിട കുരിശുപള്ളി കവല, വെട്ടിക്കൽക്കുടി കവല, കുഴിയറ, കുപ്പേത്താഴം, ചെമ്മനാട് അമ്പലത്തിന് സമീപം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

ekm