ആവോലിയിൽ എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ ഓപ്പൺ ജിം തുറന്നു

post

ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിപാലനത്തിനായി ഓപ്പൺ ജിമ്മുകളും അനുബന്ധ സൗകര്യങ്ങളും കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ആവോലി ഡിവിഷൻ മെമ്പറുമായ ഉല്ലാസ് തോമസ് പറഞ്ഞു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ ആവോലി ഡിവിഷനിലെ ആവോലി പഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം വാർഡിലെ ആനിക്കാട് ചിറക്ക് സമീപത്താണ് ഓപ്പൺ ജിം സ്ഥാപിച്ചിട്ടുള്ളത്.ചുറ്റും വാക്ക് വേ യോടുകൂടിയ നാലേക്കറോളം വരുന്ന ചിറക്ക് സമീപത്താണ് ജിം ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ജില്ലാ പഞ്ചായത്തിന്റെ പിങ്ക് കഫേയും പ്രവർത്തിക്കുന്നുണ്ട്.  ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർന്ന ഗുണനിലവാരമുള്ള പത്ത് ഉപകരണങ്ങളോടെയാണ് ഓപ്പൺ ജിം സ്ഥാപിച്ചത് . ജിം ഉപകരണങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ ഏതൊരാൾക്കും ഈ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യാം.

ekm