ഇമ്പീച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി തീയതി നീട്ടി

post

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്നവിധവകള്‍ /വിവാഹബന്ധം വേര്‍പെടുത്തിയതും ഉപേക്ഷിക്കപ്പെട്ടതുമായ സ്ത്രീകള്‍ക്കുളള ഇമ്പീച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കാനുളള തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. അപേക്ഷ ഫോം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും www.minoritywelfare.kerala.gov.in വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും. എറണാകുളം ജില്ലയിലെ അപേക്ഷകള്‍ മാത്രം എറണാകുളം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ സമര്‍പ്പിക്കണം. മറ്റ് ആറ് ജില്ലക്കാര്‍ അതത് ജില്ലാ കളക്ടറേറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422292, 2422294.