'തൊഴില്‍ ഉറപ്പ്' ജില്ലയില്‍ സൃഷ്ടിച്ചത് 3.70ലക്ഷം അധിക തൊഴില്‍ ദിനങ്ങള്‍

post

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അധിക തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ലേബര്‍ ബഡ്ജറ്റ് പ്രകാരം സൃഷ്ടിക്കേണ്ടതില്‍ അധികം തൊഴില്‍ദിനങ്ങള്‍ നല്‍കി. മുഴുവന്‍ പഞ്ചായത്തുകളിലും തൊഴില്‍ദിനങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2022-23 ലേബര്‍ ബഡ്ജറ്റ് പ്രകാരം ആകെ അനുവദിക്കേണ്ടത് 13,16,614 തൊഴില്‍ ദിനങ്ങളാണ്. എന്നാല്‍ ഇതുവരെ 16,87,185 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. 28.15 ശതമാനം വര്‍ധനവില്‍ ആകെ 3,70.571 അധിക തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ജില്ലയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ93 ഉള്‍പ്പെടെ 117 കുടുംബങ്ങളും ഇതുവരെ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് ആണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്. അഞ്ച് പഞ്ചായത്തുകളിലായി ആകെ 192720 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കേണ്ടിടത്ത് ഇതുവരെ 1,19,929 അധിക തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കി കാഞ്ഞങ്ങാട് ബ്ലോക്കില്‍ ആകെ 3,12,649 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞു.

62.23 ശതമാനമാണ് വര്‍ധനവ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 2,48,093 തൊഴില്‍ ദിനങ്ങള്‍ നല്‍കേണ്ട സ്ഥാനത്ത് 75,044 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കി. 30.25ശതമാനം വര്‍ധനവോടെ ഇതുവരെ ആകെ 3,23,137 തൊഴില്‍ ദിനങ്ങള്‍ നല്‍കി.

കാസര്‍കോട് ബ്ലോക്കില്‍ 1,40,838 തൊഴില്‍ ദിനങ്ങള്‍ ആണ് ലേബര്‍ ബജറ്റ് പ്രകാരം സൃഷ്ടിക്കേണ്ടത്. ഇതുവരെ 27,433 അധിക തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ആകെ 1,68,271 തൊഴില്‍ ദിനങ്ങളാണ് കാസര്‍കോട് ബ്ലോക്ക് നല്‍കിയത്. 19.48ശതമാനം വര്‍ധനവ്. മഞ്ചേശ്വരം ബ്ലോക്കില്‍ 89,621 തൊഴില്‍ ദിനങ്ങള്‍ വേണ്ടിടത്ത് 27,433 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കിയതോടെ ആകെ 1,13,714 തൊഴില്‍ ദിനങ്ങള്‍. 26.88ശതമാനം വര്‍ധനവ്. നീലേശ്വരം ബ്ലോക്കില്‍ സൃഷ്ടിക്കേണ്ടിയിരുന്നത് 2,1,0080 തൊഴില്‍ ദിനങ്ങളായിരുന്നു. 60,826 അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കി ഇതുവരെ ആകെ 2,70,906 തൊഴില്‍ ദിനം ആണ് ബ്ലോക്കില്‍ അനുവദിച്ചത്. 28.95ശതമാനം തൊഴില്‍ദിനങ്ങളാണ് ഇവിടെ വര്‍ധിച്ചത്.

പരപ്പ ബ്ലോക്കില്‍ ലേബര്‍ ബഡ്ജറ്റ് പ്രകാരം സൃഷ്ടിക്കേണ്ടിയിരുന്നത് 4,35262 തൊഴില്‍ ദിനങ്ങളായിരുന്നു. എന്നാല്‍ ഇതുവരെ ആകെ 4,98,508 തൊഴില്‍ ദിനങ്ങളാണ് ബ്ലോക്കില്‍ സൃഷ്ടിച്ചത്. 63,246 അധിക തൊഴില്‍ ദിനങ്ങള്‍ പരപ്പ ബ്ലോക്ക് നല്‍കി. 14.53ശതമാനം തൊഴില്‍ദിനങ്ങളാണ് വര്‍ധിച്ചത്.