ലഹരിവിരുദ്ധ സന്ദേശയാത്രയും ജനകീയ കാമ്പയിനുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

post

ലഹരിക്കെതിരായ പോരാട്ടത്തിന് ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്. യുടേണ്‍ എന്ന പേരില്‍ നടത്തുന്ന ജനകീയ കാമ്പയിന്റെ ഭാഗമായാണ് ചിറ്റാരിക്കാലില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തിയത്. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ സി.ഡി.എസ്., പോലീസ്, സി. ആര്‍. പി. എഫ്. ജവാന്‍മാര്‍, വ്യാപാരികള്‍, ഓട്ടോ ടാക്സി, ചുമട്ട് തൊഴിലാളികള്‍, വിവിധ സംഘടനകള്‍, ബഹുജനങ്ങള്‍ എന്നിവര്‍ സന്ദേശ യാത്രയില്‍ അണിനിരന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് ആരംഭിച്ച യാത്ര ചിറ്റാരിക്കാല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് പരിപാടിയുടെ ഭാഗമായി ടീം കാസര്‍കോട് അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവു നാടകം മാജിക് മുട്ടായി അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശത്തോടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് , എന്‍ എസ് എസ് എന്നിവര്‍ ഒരുക്കിയ ഫ്ളാഷ് മോബ്, ടാബ്ലോ തുടങ്ങിയ പരിപാടികളും നടന്നു.