തുരുത്തിക്കരയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് തുരുത്തിക്കരയില്‍ ഹരിത മിത്രം ആപ്പിന്റെ വാര്‍ഡ്തല ഉദ്ഘാടനം വാര്‍ഡ് മെബര്‍ ലിജോ ജോര്‍ജ് നിര്‍വഹിച്ചു.ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അജൈവ മാലിന്യ ശേഖരണം സുഗമമാക്കുന്നതിനുമാണു ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ ക്യൂ ആര്‍ കോഡ് എല്ലാ വീടുകളിലും സ്ഥാപിക്കുന്നത്. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാതു സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെയാണു ഹരിതമിത്രം ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.