പട്ടയമേള: കോതമംഗലം താലൂക്കിൽ 405 പേർക്ക് കൂടി പട്ടയം

post

കോതമംഗലത്തെ 405 കുടുംബങ്ങൾക്ക് കൂടി പട്ടയം. 1964 ലെ പതിവ് ചട്ടപ്രകാരം 390 പട്ടയങ്ങളും 1995 മുൻസിപ്പൽ പതിവ് ചട്ട പ്രകാരം 15 പട്ടയങ്ങളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഇതിൽ 300 പട്ടയങ്ങൾ കൃഷിയിഭൂമിയുടേതാണ്. കോതമംഗലത്തെ കർഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാകുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ അനുവദിക്കുന്നത് കോതമംഗലം താലൂക്കിലാണ്. കുട്ടമ്പുഴ 303, കുട്ടമംഗലം 29, നേര്യമംഗലം 24, കോതമംഗലം 15, വാരപ്പെട്ടി 12, കീരംപാറ 5, ഇരമല്ലൂർ 4, പിണ്ടിമന 4, പല്ലാരിമംഗലം 2, കോട്ടപ്പടി 1, കടവൂർ 5, പോത്താനിക്കാട് 1 എന്നിങ്ങനെയാണ് വിലേജ് തിരിച്ചുള്ള കണക്ക്.പട്ടയം ലഭിക്കുന്നത് വഴി ബാങ്ക് വായ്പയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാകും. ഒപ്പം ഭൂമി സംബന്ധമായ മറ്റാനുകൂല്യങ്ങളും ലഭിക്കും. അർഹതയുള്ള എല്ലാവർക്കും പട്ടയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നവംബർ 3 വൈകിട്ട് കോതമംഗലത്ത് പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും.