ശിശുദിനാഘോഷം: കലാ സാഹിത്യ മത്സരങ്ങള്‍ നവം.6ന്

post

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ ആറിന് രാവിലെ ഒമ്പതിന് പാലക്കാട് പി.എം.ജി.എച്ച്.എസ്. സ്‌കൂളില്‍ കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍, പ്രസംഗം- മലയാളം, ലളിതഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

എച്ച്.എസ്.എസ്. വിഭാഗത്തിന് പ്രസംഗമത്സരമില്ല. ഒരാള്‍ക്ക് രണ്ടില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. രജിസ്‌ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. ഫോണ്‍: 9048734959, 8108962772.