പ്രവാസികള്‍ക്കായി നോര്‍ക്ക ലോണ്‍ മേള 10, 11 തീയതികളില്‍

post

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നവംബര്‍ 10, 11 തീയതികളില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്ത് മടങ്ങി വന്ന് തിരിച്ചുപോകാത്തവര്‍ക്ക് www.norkaroots.org- ല്‍ നവംബര്‍ എട്ട് വരെ അപേക്ഷിക്കാം.

നോര്‍ക്ക റൂട്ട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്കാണ് ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM)പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.